”വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ’? ശ്രീനിവാസന്റെ ഫേസ്ബുക്ക് കുറിപ്പ്

സോഷ്യൽ മീഡിയയിൽ ആക്രമണം കൂടിവരുകയാണ് എന്നാൽ സമൂഹമാധ്യമയത്തിൽ ഉണ്ടായിട്ടും അതിൽ സജീവമാകാത്ത ഒരു വ്യക്തയാണ് ശ്രീനിവാസൻ. ഇന്ന് അതിന്റെ കാരണം വ്യക്തമാക്കുകയാണ് നടൻ. തന്റെ അക്കൗണ്ട് ബ്ലോക്ക് ആയിരുന്നതിനാൽ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് താരം പറയുന്നുണ്ട്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഹാസ്യരൂപേണ അറിയിച്ചിരിക്കുന്നത്.

ശ്രീനിവാസന്റെ കുറിപ്പ് വായിക്കാം:

വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ ?ഒറിജിനൽ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയിൽ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫെയ്സ്ബുക്ക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു! അതുകൊണ്ടു കുറച്ചു മാസങ്ങളായി എനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.ഫെയ്ക്കൻമാരും ഫെയ്സ്ബുക്കും തമ്മിൽ ഒരു അന്തർധാര സജീവമല്ലേ എന്നും ഞാൻ സംശയിക്കുന്നു.


എന്തായാലും മകൻ വിനീതിന്റെ സുഹൃത്തും, െഫയ്സ്ബുക്ക് തൊഴിലാളിയും, നടനുമായ ജിനു ബെൻ അതി സാഹസികമായി ഒരു യന്തിര മനുഷ്യൻ ആയി മാറുമായിരുന്ന എന്നെ യഥാർഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു. ഇനിമുതൽ ഒരു പച്ച മനുഷ്യനായി ഞാൻ നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!