‘കപ്പേള’ സിനിമ പ്രദർശനം സൗജന്യമായിട്ടു. ലോക വനിതാദിനത്തെ പ്രമാണിച്ചു മാർച്ച് 8നു ഇടപ്പള്ളി വനിതാ, വനിതാ തിയറ്ററുകളിൽ സ്ത്രീകൾക്ക് കപ്പേള സിനിമയുടെ സ്പെഷ്യൽ ഷോ ഒരുക്കുന്നു. ഉച്ചയ്ക്ക് 12.45-ന്റെ പ്രദർശനം സ്ത്രീകൾക്ക് സൗജന്യ പ്രവേശനമെന്നു അധികൃതര്‍ അറിയിച്ചു.
ദേശീയ പുരസ്കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ‘കപ്പേള’ യില്‍ അന്ന ബെന്‍, റോഷന് മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.
കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുസ്തഫ, നിഖില്‍ വാഹിദ്, സുദാസ് തുടങ്ങിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സുഷിന് ശ്യാം സംഗീതമൊരുക്കുന്നു. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ ഒരുക്കുന്ന ആദ്യ സിനിമ കൂടിയാണ് കപ്പേള.