‘അവർ കൊണ്ടുപോകുന്നതിന് മുമ്പ് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാൻ’- പൃഥ്വിരാജിനെ കുറിച്ച് ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ

2019ലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫർ സൂപ്പർ ഹിറ്റ് ആയിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ അദ്ദേഹത്തിന്റെ ആരാധകർ ഏറെ കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയും,​മോഹൻലാലും മഞ്ജുവാര്യരുമുൾപ്പെടെയുള്ള താരങ്ങളുടെ സാന്നിദ്ധ്യവും മലയാള സിനിമാ പ്രേക്ഷകരും ആകാംക്ഷയ്ക്ക് കാരണമായിരുന്നു.


ആരാധകരുടെ പ്രതീക്ഷ വെറുതെയായിരുന്നില്ല. അതുവരെ നടനായി കണ്ടിരുന്ന വ്യക്തി, സംവിധായകന്റെ വേഷവും നന്നായി ഇണങ്ങുമെന്നു മലയാള സിനിമ ലോകവും തിരിച്ചറിഞ്ഞു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്. ഈ വേളയിൽ പൃഥ്വിരാജ്എന്ന സംവിധായകൻ മനസ് തുറന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂർ ‘എമ്പുരാൻ ചെയ്യാൻ 5ചിത്രങ്ങളിൽ എങ്കിലും രാജുവിന് വേണ്ടാന്നുവയ്‌ക്കേണ്ടിവരും ഇത്രയും ആത്മാർത്ഥതയുള്ള ഒരു സംവിധായകനെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യൻ സിനിമയിലെ ഹിറ്റ്‌ മേക്കറുടെ ആദ്യ നിരയിൽ അധികം വൈകാതെ പൃഥ്വിരാജ് സ്ഥാനം പിടിക്കും. ലൂസിഫർ കണ്ട് രജനീകാന്തും ഷാരൂഖ് ഖാനും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. അവർ കൊണ്ടുപോകുന്നതിന് മുമ്പ് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാൻ’- ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖസംഭാഷണത്തിൽ ആണ് അദ്ദേഹം മനസ് തുറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!