സംവിധായകനായ അരുണ്‍ ഗോപി ക്യാമറയ്ക്കു മുമ്പിലേയ്ക്കെത്തുന്നു. ധാര എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ അഭിനയ അരങ്ങേറ്റം തുടങ്ങുന്നത്. ഗൗതം മേനോന്റെയും അരുണിന്റെയും അസോസിയേറ്റ് ആയി പ്രവർത്തിച്ച അമൃത് രാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, നിവിൻ പോളി, ചാക്കോച്ചൻ, ടൊവീനോ, ആസിഫ് അലി തുടങ്ങിയവർ ചേർന്ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും കിട്ടിയത്.
അനു നായർ, മേഘ തോമസ്, ഇവ സൂരെജ് എന്നിവരാണ് മറ്റുതാരങ്ങൾ. പുതുതലമുറയിലെ വിവാഹജീവിതത്തിൽ ദമ്പതികളുടെ വിശ്വാസ്യതയും സ്നേഹവുമൊക്കെയാണ് ചിത്രം പറയുന്നത്. മികച്ച സംവിധായകനെന്നതിലുപരി അഭിനേതാവ് ആണെന്നും അരുൺ ഈ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുന്നു.
റാം ആണ് ഛായാഗ്രഹണം. കഥ എഴുതിയത് വിഷ്ണു നടേശൻ, എഡിറ്റിങ് പ്രവീൺ ആന്റണി, സംഗീതം പ്രതീക്.