”സ്ത്രീകളില്‍ നിന്നും പരിഹാസവാക്കുകള്‍ കേട്ടും ഞാന്‍ വിഷമിച്ചിട്ടുണ്ട്”- തനിക്ക് നേരിടേണ്ടിവന്ന പരിഹാസങ്ങളെ കുറിച്ച് താരത്തിന്റെ വാക്കുകൾ;

സമീറ തനിക് നേരിടേണ്ടി വന്ന പരിഹാസങ്ങൾ കുറിച്ച് പറയുകയാണ്, പ്രസവശേഷം സമീറയുടെ ശരീരഭാരം വർധിച്ചിരുന്നു. തുടർന്ന് ബോഡി ഷൈമിങ് ഇരയായ നടിമാരിൽ ഒരാളാണ് താരം സമീറ റെഡ്ഡി. താൻ പ്രസവശേഷം വിഷാദരോഗത്തിന് കുടി അടിമപ്പെട്ടുപോയി എന്നും താരം പറയുകയാണ്. സ്ത്രീകളിൽ നിന്നുപോലും തനിക്ക് പരിഹാസവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട് എന്ന് സമീറ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പ്രസവത്തിനു ശേഷം ശരീരഭാരം കുറയ്ക്കാനും മെലിയാനും നടി എടുത്ത തീവ്രപരിശ്രമങ്ങളെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ സ്ഥിരമായി ആരാധകരോടു പറയാറുണ്ട് താരം. ഒരു പൊതുവേദിയില്‍ ഇതേക്കുറിച്ച് താന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സമീറ ഇന്‍സ്റ്റാഗ്രാമിലൂടെ കഴിഞ്ഞദിവസം ഷെയർ ചെയ്തിരുന്നു.

സമീറയുടെ വാക്കുകൾ;

‘ഗര്‍ഭിണിയായപ്പോള്‍ തന്നെ മനസ്സില്‍ ചില സ്വപ്‌നങ്ങളുണ്ടായിരുന്നു. മെലിഞ്ഞ ശരീരമുള്ള അമ്മയായിരിക്കണം. എന്നാല്‍ അങ്ങനെയൊന്നുമല്ലായിരുന്നു ഞാന്‍. എട്ടുമാസത്തോളം ബെഡ്‌റെസ്റ്റിലായിരുന്നു. ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ചിരുന്നു. 72 കിലോയില്‍ നിന്നും 105 കിലോ വരെയെത്തി. ഒടുവില്‍ പ്രസവിച്ചുകഴിഞ്ഞപ്പോള്‍ വിഷാദരോഗത്തിനും അടിമപ്പെട്ടു. സുഖപ്രസവമായിരുന്നില്ല. സിസേറിയന്‍ വേണ്ടി വന്നു. എന്താണ് എനിക്കു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയുന്നുണ്ടായിരുന്നില്ല. ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഈ ലോകവുമായി ഒരു ബന്ധവുമില്ലാത്ത പോലെയായിരുന്നു. ആരും ഇതേക്കുറിച്ച് ഒരു സൂചന പോലും നല്‍കിയിരുന്നില്ല. അതു തന്നെയാണ് ഞാനിപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നത്. ഇങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും ഹോര്‍മോണുകളില്‍ മാറ്റങ്ങളുണ്ടാകാമെന്നും പോസ്റ്റ് പാര്‍ട്ടം വിഷാദരോഗമാണിതെന്നും ആരും എനിക്കു പറഞ്ഞു തന്നില്ല. എനിക്കു ചുറ്റും എല്ലാവരുമുണ്ട്. സ്‌നേഹനിധിയായ ഭര്‍ത്താവ്. ഓമനക്കുഞ്ഞ്. എടുത്ത് ലാളിക്കാന്‍ നമ്മള്‍ തയ്യാറല്ല. കുഞ്ഞിനെയൊന്ന് എടുക്കാന്‍ പോലും എനിക്കാവുമായിരുന്നില്ല. ഭര്‍ത്താവിനോട് എടുക്കാന്‍ പറയുമായിരുന്നു. എന്താണ് എനിക്ക് സംഭവിക്കുന്നതെന്നറിയാന്‍ ഒരാഴ്ച്ചയെടുത്തു.

സ്ത്രീകളില്‍ നിന്നും പരിഹാസവാക്കുകള്‍ കേട്ടും ഞാന്‍ വിഷമിപ്പിച്ചിട്ടുണ്ട്. കണ്ണാടിയില്‍ നോക്കിനില്‍ക്കും. എന്നിട്ടു ഞാനെന്നോടു തന്നെ ചോദിക്കും. സമീറ റെഡ്ഡിക്ക് എന്തു പറ്റി? നമ്മള്‍ മുമ്പ് എങ്ങനെയായിരുന്നു എന്നാണ് എല്ലാവരും നമ്മെ ഓര്‍മ്മിപ്പിച്ചത്. അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഒടുവില്‍ ഞാനെല്ലാം ആസ്വദിക്കാന്‍ ശീലിച്ചു. നടി പറയുന്നു. സ്ത്രീകളെ ജഡ്ജ് ചെയ്യുന്നതിനു പകരം പിന്തുണയ്ക്കൂ. പുറത്തു തട്ടി എപ്പോഴും മുമ്പോട്ടു കുതിക്കാന്‍ പ്രേരണ നല്‍കൂ.’

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!