ചിത്രങ്ങൾ പങ്കുവച്ച് നടി ഭാവന

മലയാളികൾക്ക് എന്നും പ്രിയങ്കരിയാണ് നടി ഭാവന. ഒട്ടേറെ മികച്ച കഥാപത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട്ടംപിടിച്ചു പറ്റിയ നടി. ഭാവനയുടെ ഫോട്ടോസ് എല്ലാംതന്നെ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോ ഭാവനയുടെ പുതുതായി ഷെയർ ചെയ്ത ഫോട്ടോസ് ആണ് ആരാധകർക്കിടയിൽ ചർച്ച വിഷയം. ഈ ചിത്രം ഭാവനയാണ് ഷെയർ ചെയ്തിരിക്കുന്നത്. ലേബല്‍എംഡിസൈനേഴ്‍സിന് വേണ്ടി പ്രണവ് രാജ് എടുത്ത ഫോട്ടോയാണ് ഭാവന ഷെയര്‍ ചെയ്‍തിരിക്കുന്നത്.

”ചില ചിത്രങ്ങള്‍ എപ്പോഴും സ്‍പെഷ്യലാണ്” എന്ന അടിക്കുറിപ്പോടെയാണ്‌ ഭാവന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നവീനുമായി വിവാഹിതയായതിനു ശേഷം ഭാവന ബംഗളൂരുവിലാണ് താമസിക്കുന്നത്. സിനിമ വിശേഷങ്ങള്‍ക്കു പുറമേ കുടുംബ ചിത്രങ്ങളും ഭാവന സാമൂഹ്യമാധ്യമങ്ങളില്‍ ഷെയർ ചെയ്യാറുണ്ട്.. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാവന പങ്കുവെച്ച ഫോട്ടോ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. 2018 ജനുവരി 22നായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!