”നിങ്ങളുടെ വസ്‍ത്രങ്ങള്‍ മകൻ ധരിച്ചു തുടങ്ങുന്നത് എപ്പോഴാണോ അപ്പോള്‍ അവൻ നിങ്ങളുടെ സുഹൃത്തായി മാറിയിരിക്കുന്നു”- ആരാധകർക്ക് കൗതുകമായി അമിതാഭ് ബച്ചന്റെ പുതിയ ചിത്രങ്ങൾ

ലോകമെമ്പാടും ഒന്നടങ്കം ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചൻ. ഓരോ ദിവസവും അമിതാഭ് ബച്ചൻ തന്റെ ആരാധകർക്കായിട്ടു സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അമിതാഭ് ബച്ചന്റെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ്. എന്നാൽ ഇപ്പോ താരം അഭിഷേക് ബച്ചന്റെ കൂടെയുള്ള ചിത്രമാണ് അമിതാഭ് ബച്ചൻ ഏറ്റവും ഒടുവിലായി ആരാധകർക്ക് പങ്കുവച്ചത് . ആ ചിത്രം ആരാധകരുടെ ഇടയിൽ കൗതുകമുണർത്തി.

വെള്ള പൈജാമയും കുര്‍ത്തയുമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. ചുവപ്പ് കോട്ടും ധരിച്ചിരിക്കുന്നു. രണ്ടുപേരെയും കണ്ടാല്‍ സഹോദരങ്ങളെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. ”നിങ്ങളുടെ വസ്‍ത്രങ്ങള്‍ മകൻ ധരിച്ചു തുടങ്ങുന്നത് എപ്പോഴാണോ അപ്പോള്‍ അവൻ നിങ്ങളുടെ സുഹൃത്തായി മാറിയിരിക്കുന്നു”വെന്നാണ് അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നത്. ബഡെ മിയാൻ, ചോട്ടെ മിയാൻ എന്നും അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നു. അമിതാഭ് ബച്ചൻ ബഡെ മിയാനും ഗോവിന്ദ ചോട്ടെ മിയാനുമായി അഭിനയിച്ച ചിത്രമാണ് ബഡെ മിയാൻ, ചോട്ടെ മിയാൻ. ഈ ചിത്രം ഇപ്പോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!