സംവിധായകനും നടനുമായ രഞ്ജിത്ത് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖ സംഭാഷണത്തിൽ ആരാധകർ ഏറെ ഇഷ്ട്ടപെടുന്ന മമ്മൂട്ടിയെ കുറിച്ച് പറയുകയാണ്.
രഞ്ജിത്ത് മമ്മൂട്ടയെ കുറിച്ച് പറഞ്ഞ വാക്കുകൾ:
“രാവണപ്രഭുവിനു ശേഷം ഞാനൊരു സിനിമയുടെ ചിന്ത മമ്മൂക്കയും സിദ്ധിക്കും ഇരിക്കുമ്പോള്‍ അവരുമായി പങ്കുവച്ചു. ‘കയ്യൊപ്പ്’ സിനിമയുടെ ഏതാണ്ടൊരു പൂര്‍ണരൂപം തന്നെ. ചുരുങ്ങിയ ബജറ്റില്‍ അത് ഞാന്‍ പൂര്‍ത്തീകരിക്കാന്‍ പോകുന്നു എന്നുകൂടി പറഞ്ഞപ്പോള്‍ ‘ഈ ബാലചന്ദ്രന് എന്ന കഥാപാത്രത്തിനു എത്രനാള്‍ ഷൂട്ട് വേണ്ടിവരും’ എന്നാണ് മമ്മൂക്ക ചോദിച്ചത്.
‘നിങ്ങള്‍ക്ക് റെമ്യൂണറേഷന്‍ തരാനുള്ള വക എനിക്കില്ല’ എന്നാണ് ഞാന്‍ മമ്മൂക്കയോട് തിരിച്ചുപറഞ്ഞത്. ‘ചോദിച്ചത് പണമല്ല, എന്റെ എത്രനാള്‍ വേണമെന്നാണ്’ മമ്മൂക്ക പറഞ്ഞു,” അങ്ങനെ വഴിച്ചെലവിന്റെ കാശുപോലും ചെലവാക്കാന്‍ സാഹചര്യമുണ്ടാക്കാതെ അദ്ദേഹം വന്നു. പതിനാല് നാളു കൊണ്ട് സിനിമ ഞാന്‍ പൂര്‍ത്തിയാക്കി.
പിന്നീടെന്റെ മറ്റൊരു സിനിമയിലേക്ക് അധികാരത്തോടെ, സ്നേഹത്തോടെ അദ്ദേഹം വന്നുകയറി. ഞാന്‍ ഡേറ്റ് ചോദിക്കാന്‍ വേണ്ടി വിളിച്ചിട്ടില്ല, വിളിച്ച് തന്നതാണ്. അതാണ് പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ.”