രാഷ്ട്രീയത്തിൽ ‘വിജയ്’, മറുപടി നൽകി ദുൽഖർ

യുവ തലമുറയുടെ ഹരമാണ് ദുൽഖർ എന്ന നായകൻ. ഒരുപോലെ ആരാധകർ ഏറ്റെടുത്ത നടൻ. സിനിമയിൽ തന്റെ കഴിവുകൾ തെളിയിച്ച പ്രതിഭയാണ് ദുൽഖർ. 2012 ഫെബ്രുവരി 3ന് ആയിരുന്നു ദുൽഖർ സൽമാൻ എന്ന നടൻ മലയാള സിനിമയിലേക്കു വന്നത്. ഒരു പട്ടം യുവാക്കൾ ഒരുക്കിയ ചിത്രമാണ് ‘സെക്കന്റ് ഷോ ‘ ആയിരുന്നു ദുൽഖറിന്റെ ആദ്യ ചിത്രം. ഇതിനോടകം തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. തമിഴ് , തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു.

ദുൽഖർ നിർമിച്ച് അഭിനയിച്ച അനൂപ് സത്യൻ ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രം സൂപ്പർ ഹിറ്റായി. ദുൽഖർ നായകനായി എത്തിയ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന റൊമാന്റിക് ത്രില്ലർ ചിത്രവും മികച്ച പ്രതികരണം നേടി വിജയത്തിലേക്ക് മുന്നേറുകയാണ്. ഇപ്പോൾ ആ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒട്ടേറെ തമിഴ് ചാനലുകൾക്കു ദുൽഖർ അഭിമുഖവും നൽകുകയാണ്. സൺ ടിവിയുടെ വണക്കം തമിഴ എന്ന പരിപാടിയിൽ ദുൽഖറിനോട് ചോദിച്ച ഒരു ചോദ്യവും അതിനു ദുൽഖർ നൽകിയ മറുപടിയും വളരെയേറെ ശ്രദ്ധ നേടുകയാണ്. ഏതു തമിഴ് നടൻ രാഷ്ട്രീയത്തിൽ വന്നാൽ നന്നായിരിക്കും എന്നാണ് അവതാരകർ ചോദിച്ചത്. അതിനു ദുൽഖർ നൽകിയ ഉത്തരം ദളപതി വിജയ് രാഷ്ട്രീയത്തിൽ വന്നാൽ സൂപ്പർ ആയിരിക്കുമെന്നും. ഇപ്പോൾ തന്നെ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ ആശയങ്ങൾ വളരെ മികച്ചതാണ് എന്നും ദുൽഖർ സൽമാൻ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!