ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ ഒന്നാമത് നിൽക്കുകയാണ് മരക്കാർ. അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, രണ്‍വീര്‍ സിങ് എന്നിവര്‍ ഒരുമിച്ചു അഭിനയിച്ച രോഹിത് ഷെട്ടി ചിത്രമായ സൂര്യവംശിയെ മറികടന്നാണ് മരക്കാര്‍ ഒന്നാമത് എത്തിയത്.
ഇതിനു മുന്‍പ് ഒരു മലയാള സിനിമയും ഇതേ നേട്ടം കരസ്ഥമാക്കിയത് മോഹന്‍ലാല്‍ ചിത്രം ഒടിയനിലൂടെയായിരുന്നു. സൂര്യവംശി റിലീസ് ചെയ്യാന്‍ പോകുന്നത് മാര്‍ച്ച് 24 നു ആണ്. വമ്പന്‍ താരനിരയണിനിരക്കുന്ന മരക്കാര്‍ ചലച്ചിത്രം, മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രം തന്നെയാണ് .