ആശീര്‍വാദ് സിനിമാസിന്റെ ചിത്രങ്ങളുടെ വിജയത്തിന് പിന്നിൽ ജനങ്ങൾക്ക് തങ്ങളോട് ഒരു പ്രത്യേക സ്നേഹമാണ് എന്ന് പറയുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.
‘മോഹന്‍ലാലിന്റെ സിനിമകള്‍ മാത്രം ചെയ്യുന്ന കമ്പനി എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ഞങ്ങളോട് പ്രത്യേക സ്നേഹമുണ്ട്. അതുകൊണ്ടുതന്നെ നിര്‍മിച്ച ചിത്രങ്ങളില്‍ ഭൂരിഭാഗവും വിജയത്തിലേക്ക് എത്തിക്കാന്‍ അവര്‍ സഹായിച്ചു. ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ലാല്‍സാറിന്റെ കഥാപാത്രങ്ങളുള്ള ചിത്രങ്ങളാണ് നിര്‍മിച്ചത്. അതുതന്നെയാണ് ഈ കമ്പനിയുടെ വിജയവും.’ ഒരു അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
‘ഓരോ ചിത്രം നിര്‍മിക്കുമ്പോഴും ടെന്‍ഷനുണ്ട്. അന്നും ഇന്നും എന്റെ ധൈര്യം മോഹന്‍ലാല്‍സാര്‍ മാത്രമാണ്. എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റ് ആകണം എന്ന് ഞാന്‍ ആഗ്രഹിക്കാറില്ല. സിനിമയില്‍ അങ്ങനെ സംഭവിക്കാറുമില്ല. എന്നാലും അതില്‍ പലതും അപ്രതീക്ഷിതമായി സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു.’ അദ്ദേഹത്തിന്റെ വാക്കുകൾ.