”വണ്ണിന്റെ വണ്‍ ലൈനുമായി മുന്നോട്ട് പോകുമ്പോഴാണ് മമ്മൂക്കയെ ആദ്യമായി കാണുന്നത്”- സന്തോഷ്

വൺ എന്ന ചിത്രത്തിൽ കടക്കൽ ചന്ദ്രൻ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഈ ചിത്രത്തിനായിട്ടുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് വിശ്വനാഥാണ്. ഇപ്പോഴിതാ വണ്ണിലേക്ക് മമ്മൂട്ടി എങ്ങനെ എത്തി എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍. താന്‍ കേട്ടറിഞ്ഞ മമ്മൂട്ടിയായിരുന്നില്ല കണ്ടറിഞ്ഞതെന്ന് സന്തോഷിന്റെ വാക്കുകൾ.

സന്തോഷിന്റ വാക്കുകൾ ഇങനെ;

എനിക്ക് മമ്മൂക്കയെ നേരത്തെ പരിചയമൊന്നമില്ല. അദ്ദേഹത്തിന്റെ സിനിമകളിലൊന്നും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുമില്ല. വണ്ണിന്റെ വണ്‍ ലൈനുമായി മുന്നോട്ട് പോകുമ്പോഴാണ് മമ്മൂക്കയെ ആദ്യമായി കാണുന്നത്. സ്‌നേഹത്തോടെയും ആദരവോടെയുമാണ് എന്നോട് അദ്ദേഹം ഇടപെട്ടത്. കേട്ടറിഞ്ഞ മമ്മൂക്കയായിരുന്നില്ല കണ്ടറിഞ്ഞ മമ്മൂക്ക. സന്തോഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!