ദുല്‍ഖര്‍ സല്മാന് മുഖ്യവേഷത്തിലെത്തിയ സിനിമയാണ് ‘കണ്ണും കണ്ണും കൊളൈയടിത്താല്’. ഈ ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ് ഇപ്പോഴും. എന്നാൽ ഇപ്പോഴിതാ നീണ്ട കാലത്തിന് ശേഷം തിയ്യേറ്ററുകളില്‍ നിന്ന് താന്‍ കണ്ട ചിത്രമാണ് കണ്ണും കണ്ണും കൊളൈയടിത്താലെന്ന് ഗൗതം മേനോന് വാദിക്കുന്നു.
നീണ്ട കാലത്തിന് ശേഷം തിയ്യേറ്ററുകളില്‍ നിന്ന് താന്‍ കണ്ട ഒരു ചിത്രമാണ് കണ്ണും കണ്ണും കൊളൈയടിത്താല്. പ്രേക്ഷകര്‍ വളരെ അധികം ആഘോഷിക്കുകയാണ്. നാല് തവണ ഞാന്‍ ഈ ചിത്രം തിയ്യേറ്ററില്‍ നിന്ന് കാണുകയും പ്രേക്ഷകര്‍ ഈ ചിത്രം ആഘോഷിക്കുന്നതിന് സാക്ഷിയാവുകയും ചെയ്തു എന്ന് ഗൗതം മേനോന് പറയുന്നു.
ഇപ്പോള്‍ ലഭിക്കുന്ന മികച്ച പ്രതികരണം എന്തെന്നാൽ, എന്റെ തീരുമാനം തെറ്റായില്ലെന്ന് തെളിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ദുല്‍ഖര്‍ സല്മാന്, റിതു വര്‍മ്മ, നിരഞ്ജിനി, രക്ഷന് എന്നിവരടക്കമുള്ള മുഴുവന്‍ അണിയറ പ്രവര്‍ത്തകരും അവരവരുടെ റോളുകള്‍ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചുവെന്നും ഗൗതം മേനോന് വ്യക്തമാകുന്നു.