”സിനിമാ നടിമാര്‍ക്ക് മാത്രമല്ല സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ ടെക്നീഷ്യന്മാര്‍ക്കും ലൈംഗിക ചൂഷണത്തെ നേരിടേണ്ടതായി വരാറുണ്ട്”- വെളിപ്പെടുത്തലുകളുമായി സംവിധായിക

സിനിമാ രംഗത്തെ വനിതാ പ്രവർത്തകർക്കു നേരെയും പലവിധത്തിലുള്ള ചൂഷണങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് സംവിധായിക സുധ രാധിക. കാസ്റ്റിങ് കൗച്ച് മാത്രമല്ല സിനിമയിലെ പ്രശ്‌നം എന്നും വനിതാ അണിയറ പ്രവർത്തകരെ രണ്ടാം തരക്കാരായി കണ്ട് അപമാനിക്കാനും സിനിമ രംഗത്തുള്ളവർക് ഒരു മടിയുമില്ല എന്ന് സംവിധായിക പറയുകയാണ്. സിനിമ പുരുഷന് പലവിധമുള്ള സൗകര്യങ്ങളും പ്രത്യേക അധികാരങ്ങളും നൽകുമ്പോൾ ഒരു സ്ത്രീ സിനിമാ പ്രവര്‍ത്തകയെ സിനിമ അവഗണിക്കുകയാണെന്നും സുധ പറയുന്നു. പുറം രാജ്യങ്ങളില്‍ വനിതാ ടെക്നീഷ്യന്മാര്‍ക്ക് ബഹുമാനം ലഭിക്കുമ്പോള്‍ ഇവിടെ അവരെ കഴിവ് കുറഞ്ഞവരായാണ് സിനിമാ പ്രവര്‍ത്തകര്‍ കാണുന്നതെന്നും അവരോടു മോശമായി പെരുമാറുന്നു എന്നും സുധ പറയുന്നു.

സുധയുടെ വാക്കുകൾ ഇങ്ങനെ;

‘സിനിമാ നടിമാര്‍ക്ക് മാത്രമല്ല സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ ടെക്നീഷ്യന്മാര്‍ക്കും ലൈംഗിക ചൂഷണത്തെ നേരിടേണ്ടതായി വരാറുണ്ട്. നടികള്‍ക്ക് കാസ്റ്റിംഗ് കൗച്ച് ഉള്ളതുപോലെ ഒരു സംവിധായിക ചെന്ന് അഭിനയിക്കാന്‍ വിളിച്ചാലും കൂടെ കിടക്കാമോ എന്ന് ചോദിക്കാന്‍ യാതൊരു മടിയുമില്ലാത്ത ആര്‍ട്ടിസ്റ്റുകള്‍, പുരുഷന്മാര്‍ നിരവധിയുണ്ട്. നിര്‍മാതാക്കള്‍ ആണെങ്കില്‍ കൂടി ഇതായിരിക്കും നമ്മുടെ മുമ്പിലേക്ക് ആദ്യം വയ്ക്കുന്ന കണ്ടീഷന്‍.’

‘അതുകൊണ്ട് ഇതിനെ അതിജീവിക്കുകയാണ് വേണ്ടത്. സിനിമ ഒറ്റയ്ക്ക് ചെയാനാകുന്ന ഒരു കാര്യം അല്ലല്ലോ. ഒരുപാട് പേര് സഹകരിച്ചാല്‍ മാത്രമേ സിനിമ നിര്‍മ്മിക്കാന്‍ പറ്റുകയുള്ളൂ. ഞാന്‍ ഈ പറഞ്ഞ എല്ലാ കഷ്ടപ്പാട്ടുകളിലൂടെയും കടന്നുവന്ന ഒരാളാണ്’. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!