പുതുമുഖങ്ങളെ തേടി ‘ഖൽബ്’

ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ മലയാള ചിത്രമാണ് ഖല്‍ബ്. ചിത്രത്തിലേക്ക് നായിക അടക്കമുള്ള അഭിനേക്കാളെ തേടുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലേക്ക് അഭിനേതാക്കളെതേടി കൊണ്ട് ഷെയ്ന്‍ തന്നെ പുറത്ത് വിട്ട ഒരു കാസ്റ്റിംഗ് കാള്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ തരംഗമാകുന്നത്, ആലപ്പുഴക്കാര്‍ക്കാണ് മുന്‍ഗണന നൽകിയിരിക്കുന്നത്,

പ്രണയത്തിനൊപ്പം ആക്ഷനും പ്രാധാന്യം നൽകുന്ന ഒരു സിനിമയാണ് ഇത്. ഒരു ഇമോഷണല്‍ ഡ്രാമയാണ് ഖല്‍ബ്. സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രീയേഷന്‍സും ചേര്‍ന്നൊരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയ ആണ്.പേര് സൂചിപ്പിക്കുന്ന പോലെ ഒരു പ്രണയ ചിത്രമായി ഒരുക്കുന്ന സിനിമയില്‍ സിദ്ധിഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!