പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’.ഈ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.ഈ ചിത്തത്തിന്റെ അഞ്ച് ഭാഷകളിലാണ് ട്രെയിലര്‍ പുറത്തുവിട്ടത്. എന്നാൽ ഇതാ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച് കൊണ്ട് ബോളിവുഡിന്റെ സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് തരംഗമാവുകയാണ്.
‘എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മോഹന്‍ലാലിന്റെ ആരാധകനാണ്. അദ്ദേഹം തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കാണാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ട്രെയിലര്‍ കണ്ടതിന് ശേഷം താങ്കളോടുള്ള എന്റെ ആരാധന വര്‍ധിച്ചിരിക്കുകയാണ്’ എന്നാണ് അമിതാഭ് ബച്ചൻ ട്വിറ്ററില്‍ പങ്കുവച്ചത്.