നായികയായും ഗായികയായും കഴിവ് തെളിയിച്ചയാളാണ് രമ്യ നമ്പീശന്. ആനച്ചന്തം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ രമ്യ മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ജയറാം ചിത്രത്തിലൂടെയാണ് താരം സിനിമയിൽ എത്തിയത്,
.
2011 ല്‍ സമീര്‍ താഹിറിന്റെ സംവിധായനത്തില്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശ് എന്ന ചിത്രത്തിൽ . നായികയായി അഭിനയിച്ചു. ഈ ചിത്രത്തിലെ ലിപ് ലോക്ക് സീന്‍ തന്രെ ലൈഫിലെ തന്നെ ആദ്യ ലിപ് ലോക്ക് ആയിരുന്നു എന്നാണ് രമ്യ പറയുന്നത്. അത് തനിക്ക് ചെയ്യാനറിയില്ലായിരുന്നെന്നും അതിനാല്‍ ചില സിനിമകള്‍ കണ്ടു പഠിച്ചെന്നും താരം പറയുന്നു.
രമ്യയുടെ വാക്കുകൾ ഇങനെ;
‘സത്യത്തില്‍ ലിപ് ലോക്ക് എന്നത് എനിക്ക് ചെയ്യാനറിയില്ലായിരുന്നു. അതിനു മുമ്പ് ഞാന്‍ ലിപ് ലോക്ക് ചെയ്തിട്ടില്ല. ചാപ്പാ കുരിശിലേതായിരുന്നു എന്റെ ആദ്യ ലിപ് ലോക്ക്. ഇത് പറഞ്ഞാല്‍ ആരു വിശ്വസിക്കില്ല. സമീറിത് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഇത് എനിക്ക് അറിയില്ല എന്ന്. അതിനാല്‍ ഞാന്‍ ചില സിനിമകള്‍ എടുത്ത് കണ്ടു. കമീന എന്ന സിനിമയില്‍ ഹോട്ട് ലിപ് ലോക്ക് സീനുകള്‍ ഉണ്ടായിരുന്നു.’ റെഡ് എഫ്എം റെഡ് കാര്‍പ്പറ്റില്‍ രമ്യ പറയുകയുണ്ടായി.