”ഈ അവസരത്തിൽ തന്റെ ഏറ്റവും വലിയ ഫാൻ ആരെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു അമ്മയാണെന്നും, നമ്പർ വൺ വിമർശകൻ അച്ഛനുമാണ്’-മനസ് തുറന്ന് പ്രിയദർശന്റെ മകൾ കല്യാണി

സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ എന്നതിൽപരം കല്യാണി ഇന്ന് മലയാള സിനിമാ പ്രേക്ഷകർക്ക് വളരെ ഏറെ പ്രിയപ്പെട്ടവളാണ്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്നിരിക്കുകയാണ് നടി കല്യാണി. ഈ അവസരത്തിൽ തന്റെ ഏറ്റവും വലിയ ഫാൻ ആരെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു അമ്മയാണെന്നും, നമ്പർ വൺ വിമർശകൻ അച്ഛനുമാണെന്ന് പറയുകയാണ് താരം.

താരം തന്റ അമ്മയ്ക്കൊപ്പം പരസ്യം ചെയ്തപ്പോഴുണ്ടായ അനുഭവവും ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു കല്യാണി. തനിക്ക് വേണ്ടി മാത്രമാണ് അമ്മ ആ പരസ്യ ചിത്രത്തിൽ മോഡലായതെന്ന് താരം പറയുന്നു.’പരസ്യത്തിൽ വധുവിന്റെ വേഷത്തിലെത്തുന്ന മകളെ കാണുമ്പോൾ അമ്മ കരയുന്ന ക്ലോസപ് സീനുണ്ടായിരുന്നു. ഗ്ലിസറിൻ ഉപയോഗിച്ച് അമ്മയുടെ കരച്ചിലൊക്കെ ഷൂട്ട് ചെയ്ത് കഴിഞ്ഞാണ് വധുവിന്റെ വേഷത്തിൽ ഞാൻ ഒരുങ്ങി വന്നത്. അപ്പോൾ എന്നെ കണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു. നീ ഇങ്ങനെ വന്നിരുന്നെങ്കിൽ ഗ്ലിസറിൻ ഇല്ലാതെ തന്നെ ഞാൻ കരയുമായിരുന്നല്ലോ എന്ന് പറഞ്ഞപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു’- കല്യാണി തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!