ഗോകുലം മൂവീസ് ”വിത്ത് ലൗ ” വനിതകൾക്ക് വേണ്ടി

കേരളത്തിലെ സ്ത്രീ സമൂഹത്തിനു അന്താരാഷ്ട്ര വനിതാ ദിനത്തിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് മലയാള സിനിമയിലെ ആദ്യത്തെ ഫുൾ വുമൺ ക്രൂ സിനിമ ” വിത്ത് ലൗ ” വിന് ശ്രീഗോകുലം മൂവീസ് തുടക്കം കുറിച്ച്,
ശ്രീഗോകുലം ഗ്രൂപ്പിൻ്റെ സാരഥിയും പഴശ്ശിരാജ മുതലുള്ള നിരവധി സിനിമകളുടെ നിർമ്മാതാവുമായ ഗോകുലം ഗോപാലൻ്റെ മകൾ ലിജിഷ ഗോപാലൻ്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. പ്രശസ്ത നടി സീമയാണ് നായികാവേഷത്തിൽ വരുന്നത്. ഒരു ത്രില്ലർ മൂവി ആണ് വിത്ത് ലൗ. സംവിധായകൻ ഹരിഹരൻ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ദീദി ദാമോദരൻ്റ തിരക്കഥയിൽ മകൾ മുക്ത ദീദി ചന്ദ് ആണ് സംവിധാനം. ഫാത്തിമ റഫീഖ് ശേഖർ ആണ് സംഗീതം. ഛായാഗ്രഹണം ഫൗസിയ ഫാത്തിമയും എഡിറ്റിങ്ങ് ബീനാ പോളുമാണ്. ഏപ്രിൽ ചിത്രീകരണം ആരംഭിക്കുന്നു,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!