ശ്രിത ശിവദാസ് നായികയാകുന്ന ‘ഡൂഡി’യുടെ ടീസർ എത്തി

മലയാളി താരം ശ്രിത ശിവദാസ് നായികയാകുന്ന തമിഴ് ചിത്രമായ ഡൂഡി’യുടെ ടീസർ റിലീസ് ചെയ്തു. ചിത്രത്തിലെ നായകൻ കാർത്തിക് രാജ് ആണ്. സിനിമ സംവിധാനം ചെയ്തത് കാർത്തിക് രാജും സാം ആർഡിഎക്‌സുമാണ്, നിർമിച്ചിരിക്കുന്നത് കണക്ടിംഗ് ഡോട്ട്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കാർത്തിക് രാജാണ്. ശ്രിതാ ശിവദാസിനെയും കാർത്തിക് രാജിനെയും അല്ലാതെ മണിഗണ്ഠൻ, അർജുൻ, മധുസൂധൻ, എഡ്വിൻ രാജ്. സനാ ശാലിനി, ജീവാ രവി, ശ്രീരഞ്ജിനി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- മദൻ സുന്ദർരാജ്, സുനിൽ ജി എൻ. സംഗീത സംവിധാനം- കെ സി ബാലസരൻഗൻ, എഡിറ്റിംഗ്- സാം ആർഡിഎക്‌സ്, എന്നിവരാണ് നിർവഹിക്കുന്നത്. ഓർഡിനറി എന്ന ചിത്രത്തിലൂടെ മലയാളികൾക്കെല്ലാം സുപരിചിതയായ താരമാണ് ശ്രിതാ ശിവദാസ്. പിന്നീട് 10.30 എഎം ലോക്കൽ കോൾ, കൂതറ, റാസ്പുടിൻ എന്നീ സിനിമകളിലൂടെ താരം സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!