ആദിവാസികളുടെ ജീവിതത്തെ കുറിച്ച് ഒരു ചിത്രം ഒരുങ്ങുന്നു

ആദിവാസികളുടെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം ഒരുങ്ങുന്നു, ‘കാന്തി’ എന്നാണ് ചിത്രത്തിന്റെ പേര്. തീണ്ടൽ കൽപിക്കപ്പെട്ട ആദിവാസി ജനവിഭാഗം അനുഭവിക്കുന്ന കഷ്ടപ്പാടും അടിമത്വവുമാണ് ചിത്രത്തിന്റെ മുഖ്യ വിഷയം. ഉൾപ്രേദേശങ്ങളിലെ ആദിവാസി ജനതയ്ക്ക്

സർക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര മാർഗ നിർദേശമോ മതിയായ ബോധവത്കരണമോ കിട്ടാത്തത് മൂലം കാഴ്ച ശക്തി നിഷേധിക്കപ്പെട്ട കാന്തി എന്ന കുട്ടിയുടെയും അമ്മയുടെയും കഥയാണ് ചിത്രത്തിലൂടെ തുറന്നു പറയുന്നത്. അടിമ ചങ്ങലയാൽ ബന്ധിക്കപ്പെട്ട ഈ വിഭാഗത്തിന് മേലധികാരികളിൽ നിന്ന് അനുഭവിക്കേണ്ടി വരുന്ന പീഡനവും ഒറ്റപ്പെടുത്തലും ആണ് ചിത്രത്തിന്റെ കഥ.

ചിത്രം സംവിധാനം ചെയ്യുന്നത് അവാർഡ് ജേതാവായ സംവിധായകൻ അശോക് നാഥാണ്. കഥയും സംവിധായകന്റേതാണ്. തിരക്കഥയും സംഭാഷണവുമൊരുക്കുന്നത് അനിൽ മുഖത്തല. സഹ സംവിധാനം -ഗിനി സുധാകരൻ, സുരേഷ് ഗോപാൽ, ഛായാഗ്രഹണം- സുനിൽ പ്രേം, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മുഖത്തല, വിജയൻ മുഖത്തല. ശൈലജ, ശ്രീകൃഷ്ണ, ബിനിപ്രേംരാജ്, സാബു, വിജയൻ മുഖത്തല, അനിൽ മുഖത്തല, അരുൺ പുനലൂർ, സുരേഷ് മിത്ര തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു. കാന്തി മെയ് അവസാനം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!