ത്രില്ലര്‍ ചിത്രം ”സൈലൻസ്”ന്റെ മലയാളം പോസ്റ്റർ എത്തി

അനുഷ്ക ഷെട്ടിയുടെ പുതിയ ചിത്രമാണ് സൈലൻസ്. നടൻ മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രവും, തെലുഗ് ത്രില്ലര്‍ ചിത്രവുമാണ് സൈലൻസ്. സാക്ഷി എന്ന ഊമയായ ചിത്രകാരിയായാണ് അനുഷ്‌ക ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ മലയാളം പോസ്റ്റർ പുറത്തിറങ്ങി.

ഹേമന്ത് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചൊരു ചിത്രത്തിൽ അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!