റെനൈസ്സൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഫൽ എം തമീം, സുൽഫിക്കർ ഖലീൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ”2 സ്റ്റേറ്റ്സ്”. ഒരു ഒളിച്ചോട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിൻറെ ന്യൂ പോസ്റ്റർ പുറത്തിറങ്ങി. ജാക്കി എസ് കുമാർ ആണ് ചിത്രത്തിന്റെ സംവിധാനം.
മുകേഷ്, വിജയരാഘവൻ, മനു പിള്ള, ശരണ്യ ആർ, ഷമ്മി തിലകൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ചിത്രത്തിന് ജേക്ക്സ് ബിജോയ് സംഗീതം നൽകുന്നു.