”ധാരാള പ്രഭു” മാർച്ച് 13ന് തീയറ്ററുകളിൽ

തമിഴ് കോമഡി ചിത്രമാണ് ധാരാള പ്രഭു, ഈ ചിത്രം കൃഷ്ണ മാരിമുത്തുവണ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഹാരിഷ്കല്യാൺ നായകനായി എത്തുന്ന ചിത്രത്തിൽ ടാന്യ ആണ് നായിക. ശുക്ല ദാനം, വന്ധ്യത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

2012 ലെ ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രമായ വിക്കി ഡോണറിന്റെ ഔദ്യോഗിക റീമേക്കാണിത്. ചിത്രം മാർച്ച് 13ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.

നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ വിവേകും പ്രധാന വേഷത്തിൽ എത്തുന്നു. സ്‌ക്രീൻ സീൻ മീഡിയ എന്റർടൈൻമെൻറെ ആണ് ചിത്രം നിർമിക്കുന്നത്. സെൽവകുമാർ ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്, കൃപാകരൻ എഡിറ്റിംഗ്, കമാൽ പ്രൊഡക്ഷൻ ഡിസൈനും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!