വിക്രം പ്രഭു എത്തിയ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘അസുരഗുരു’. ഈ ചിത്രത്തിലെ മേക്കിങ് വീഡിയോ റിലീസ് ചെയ്തിട്ടിരിക്കുകയാണ്. ജെ.എസ്.ബി. സതീഷ് നിര്‍മ്മിക്കുന്ന ഈ ചിത്രം രാജ്ദീപ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് 13ന് പ്രദർശനത്തിന് എത്തും.
മഹിമ നമ്പ്യാർ ആണ് ചിത്രത്തിലെ നായിക. യോഗി ബാബു, മനോബാല, സുബ്ബരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരങ്ങൾ. ഗണേഷ് രാഘവേന്ദ്രയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.