തൃഷ നായികയായി വരുന്ന ”പരമപഥം വിളയാട്ട്” എന്ന മൂവിയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. തൃഷയുടെ അറുപതാമത്തെ ചിത്രം കൂടിയാണ് പരമപഥം വിളയാട്ട്. ബധിരയും മൂകയുമായ ഒരു പെണ്‍കുട്ടിയുടെ അമ്മയായ ഡോക്ടറുടെ വേഷത്തിലാണ് താരം എത്തുന്നത്.
കെ തിരുനഗരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിച്ചാര്‍ഡ്, എഎല്‍ അഴകപ്പന്‍, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരും മറ്റു കഥാപാത്രം അവതരിപ്പിക്കുന്നു. 24 അവേഴ്സ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമൃഷ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിക്കുന്നത്. പ്രദീപ് ഇ രാഘവാണ് ചിത്രസംയോജനം ചെയുന്നത്.