സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സകരിയ സംവിധാനം ചെയ്യുന്ന പുതുക്കിയ ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറിയുടെ മേക്കിംഗ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, ഗ്രേസ്സ് ആന്റണി, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണ സ്ഥലങ്ങളിലെ രസകരമായ നിമിഷങ്ങള്‍ ഉൾപ്പെടെയാണ് മേക്കിംഗ് വീഡിയോ പുറത്തുവിട്ടത്,
സംവിധായകന് സക്കരിയയും മുഹ്സിന് പരാരിയും ചേര്‍ന്നാണ് ഹലാല്‍ ലവ് സ്റ്റോറിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. പപ്പായ സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സക്കരിയ, മുഹ്സിന് പരാരി, സൈജു ശ്രീധരന്, അജയ് മേനോന് എന്നിവര്‍ ആണ് സഹ നിര്‍മാതാക്കളാണ്. ബിജിപാലും ഷഹബാസ് അമനും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ഈ വരുന്ന വിഷുവിന് തിയേറ്ററുകളില്‍ റിലീസിനെത്തും.