തെലുങ്ക് ചിത്രം “സരിലേരു നീക്കെവ്വരൂ” പുതിയ ഗാനം എത്തി

മഹേഷ് ബാബു നായകനായി വരുന്ന പുതിയ ചിത്രമാണ് “സരിലേരു നീക്കെവ്വരൂ”. ഈ ചിത്രം മഹേഷ് ബാബുവിന്റെ ഇരുപത്തിയാറാമത് ചിത്രമാണ്. ഈ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. അജയ് കൃഷ്ണ എന്ന കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റാഷ്മിക മണ്ഡന ആണ് നായികയായി വരുന്നത്.

 

ചിത്രം ജനുവരി 11ന് പ്രദർശനത്തിന് എത്തി. ഈ ചിത്രത്തിൽ മഹേഷ് ബാബു പട്ടാള മേജർ ആയിട്ടാണ് വരുന്നത്. ചിത്രത്തിന്റെ പകുതി ഭാഗവും കാശ്മീരിൽ ആണ് ചിത്രീകരിച്ചത്. പ്രകാശ് രാജ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിൽ രാജു, മഹേഷ് ബാബു, അനിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. മഹർഷി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മഹേഷ് ബാബു നായകനായി എത്തിയ ചിത്രം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!