അന്നാ ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു, തൻവി റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള. ഈ ചിത്രം മാർച്ച് 6ന് പ്രദർശനത്തിന് എത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്.
യുവതാരങ്ങൾ ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഈ ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖിൽ വാഹിദ്, മുസ്തഫ ഗട്സ്,സുധാസ് എന്നിവർ ചേർന്നാണ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന് ശ്യാം സംഗീത സംവിധാനം.
നൗഫൽ അബ്ദുള്ള ആണ് ചിത്രത്തിൻറെ എഡിറ്റർ. റൗണ്ട് ബോക്സ്, കഥാസ് അൺടോൾഡ് എന്നിവയുടെ ബാനറിൽ വിഷ്ണു വേണു ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലൂക്ക, വരത്തന് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനീസ് നാടോടി ആണ് കലാസംവിധാനം സി+ചെയ്തിരിക്കുന്നത്.