”ചക്ര” തമിഴ് ചിത്രത്തിന്റെ ന്യൂ സ്റ്റിൽ റിലീസ് ചെയ്തു

നവാഗതനായ എം.എസ് ആനന്ദ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ചക്ര. ഈ ചിത്രത്തിൽ വിശാലാണ് നായകൻ. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ശ്രദ്ധ ശ്രീനാഥ്, റജിന കസാന്‍ഡ്രെ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിശാല്‍ ഫിലിം ഫാക്റ്ററിയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു.

ആക്ഷന് ശേഷം വിശാൽ നായകനായി എത്തുന്ന ചിത്രംകൂടിയാണ് ഇത്. മിസ്കിന് സംവിധാനത്തിൽ തുപ്പരിവാലൻ 2വും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചക്രയ്ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത് യുവന്‍ ഷങ്കര്‍ രാജയാണ്. ചിത്രം മെയ് ഒന്നിന് പ്രദർശനത്തിന് എത്തിക്കാൻ ആണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത് എന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!