‘കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്’ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു

കൊറോണ വൈറസ് ബാധ (കോവിഡ് 19)​ കേരളത്തിൽ വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുന്നുവെന്ന് നടൻ ടൊവീനോ തോമസ് അറിയിച്ചു. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്ന് കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതെന്ന് നടൻ ടൊവിനോ വ്യക്തമാക്കി. ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗ നിർദ്ദേശങ്ങൾ കർശനമായി അനുസരിക്കണം. ഒപ്പമുള്ളവരെ സംരക്ഷിക്കാമെന്ന് ടൊവിനോ കുറിച്ചു. മാർച്ച് 12-നായിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.

ടൊവിനോയുടെ ഫേസ്‌ബുക്ക് കുറിപ്പ്;

COVID-19 ന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ട്
നമ്മുടെ പുതിയ സിനിമ -”കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ‘ -ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്.ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങള്‍ക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്.
നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മള്‍ ഈ വെല്ലുവിളിയും അതിജീവിക്കും.
ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ സംരക്ഷിക്കാം..

നിങ്ങളുടെ സ്വന്തം
ടൊവീനോ തോമസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!