നടിയെ ആക്രമിച്ച കേസ്; രമ്യ നമ്പീശന്റെ വിസ്താരം ബുധനാഴ്ച

കൊച്ചി: പ്രമുഖ നടിയെ കാറിൽ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയും മോശമായ ദൃശ്യങ്ങൾ പകർത്തിയെടുക്കുകയും ചെയ്ത കേസിൽ നടി ബിന്ദുപണിക്കർ, നടൻ കുഞ്ചാക്കോ ബോബൻ എന്നിവരെ വിചാരണക്കോടതി നടത്തി. അതേസമയം, ബിന്ദു പണിക്കർ വിസ്താര വേളയിൽ മൊഴി മാറ്റി പറഞ്ഞു. കുഞ്ചാക്കോ ബോബൻ മുൻമൊഴികളിൽ ഉറച്ചു നിന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, നടി രമ്യ നമ്പീശന്റെയും സഹോദരൻ രാഹുൽ നമ്പീശൻ, ഡ്രൈവർ സതീശ് എന്നിവരെ നാളെ കോടതി വിസ്തരിക്കും. രമ്യ നമ്പീശനെ 11 നും നടനും സംവിധായകനുമായ ലാലിനെ 13നും പ്രതിഭാഗം വിസ്തരിക്കും. 13 നു നടി ഭാമയെ പ്രോസിക്യൂഷൻ വിസ്തരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!