വളരെ കുറച്ചു സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടിയാണ് ജാൻവി കപൂര്‍. ഹിന്ദി സിനിമ ലോകത്തിൽ പുതിയ തലമുറ നായികമാരില്‍ മുൻനിരയിലുള്ള ഒരു താരം കൂടിയാണ്. ജാൻവി കപൂറിന്റെ ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ വളരെ പ്രസിദ്ധമാണ്. ഇപ്പോളിതാ നെപ്പോട്ടിസത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ജാന്‍വി കപൂര്‍.ഒരു മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു ജാന്‍വി ഈ കാര്യം പറയുന്നത്.
വിവാദം തന്നെ കീഴ്പ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്ന് ജാന്‍വി പറയുന്നു. ഈ അവസരത്തിനായി കൊല്ലാന്‍ തയ്യാറാകുന്നവര്‍ പുറത്തുണ്ടെന്നും ജാന്‍വി പറയുന്നു.
പറ്റിക്കപ്പെടുന്നുവെന്ന അവരുടെ വികാരം കുറേയൊക്കെ തനിക്ക് മനസിലാകുന്നുണ്ടെന്ന് ജാന്‍വി പറഞ്ഞു. അത് താന്‍ സ്വയം തെളിയിക്കുന്നത് വരെ തന്നെ വിട്ടു പോകില്ലെന്നും ജാന്‍വി പറഞ്ഞു.