നടി അമല പോളിന്റെ വിവാഹ മോചനം തെന്നിന്ത്യൻ സിനിമ ലോകത്ത് മാത്രമല്ല മലയാള സിനിമ രംഗത്തും ഏറെ ചർച്ചക്ക് വഴിതെളിച്ച സംഭവമായിരുന്നു. സംവിധായകൻ എൽ വിജയിയുമായി ഉണ്ടായിരുന്ന വിവാഹ ബന്ധം അധികം നീളും മുൻപേ അമല അത് ഒഴിക്കുകയായിരുന്നു. അതേസമയം, ഇതിനു പിന്നിൽ ധനുഷുമായുള്ള സൗഹൃദം ആണെന്ന് രീതിയിൽ പല വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചുവന്നു.
ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാഹ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു അമല പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. വിവാഹ മോചനത്തെക്കുറിച്ചു പല കഥകളും പലരും പറയുന്നുണ്ടന്നും അതൊക്കെ വെറുതെ ആണെന്നും വിവാഹ മോചനത്തിന്റെ കാരണം തികച്ചും വ്യക്തിപരമാണെന്നുമാണ് അമല അഭിമുഖത്തിൽ പറഞ്ഞത്. ധനുഷ് തന്റെ ഒരു നല്ല സുഹൃത്താണെന്നും വിവാഹമോചനം സംബന്ധിച്ച കാര്യങ്ങളിൽ തന്റെ മാത്രം തീരുമാനം ആണുള്ളതെന്നും അമല പറഞ്ഞു.
ഉടനെ തന്നെ മറ്റൊരു വിവാഹം ഉണ്ടാവില്ലെന്നും തന്റെ പുതിയ ചിത്രങ്ങളുടെ റിലീസിന് ശേഷം താൻ തന്നെ പുതിയ വിവാഹത്തെക്കുറിച്ചും അറിയിക്കുമെന്നും അമല പറഞ്ഞു.അമല പോൾ നായികയാവുന്ന “അതോ അന്ത പറവൈ പോലെ” എന്ന ചിത്രം ഫെബ്രുവരി 28ന് റിലീസ് ചെയ്യും. സെഞ്ച്വറി ഫിലിംസ് ഇന്റര്‍നാഷ്ണല്‍ നിർമ്മിക്കുന്ന ചിത്രം നവാഗതനായ കെ ആർ വിനോദ് ആണ് സംവിധാനം ചെയ്യുന്നത്.