”ദക്ഷിണേന്ത്യയിലെ ഒരു പ്രശസ്തനായ, ദേശീയ പുരസ്‌കാര ജേതാവായ ഒരു സംവിധായകനും തന്നെ മോശമായി സമീപിച്ചിട്ടുണ്ട്”-വെളിപ്പെടുത്തലുമായി താരം

ഇന്ത്യൻ സിനിമരംഗത്ത് മാത്രമല്ല അങ്ങ് ഹോളിവുഡിൽ വരെ ചർച്ചയായി ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതുമായ സംഭവങ്ങളുടെ തുടക്കമായിരുന്നു ‘മീടൂ’ എന്ന പേരിൽ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള നടിമാരുടെ വെളിപ്പെടുത്തലുകൾ. നിരവധി നടിമാർ തങ്ങൾ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ മീടൂ എന്ന ഹാഷ്ടാഗിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇതാ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറഞ്ഞു പറഞ്ഞിരിക്കുന്നത് നടി സുർവീൺ ചൗളയാണ്.

മൂന്നു തവണയാണ് താൻ കാസ്റ്റിംഗ് കൗച്ചിന് ഇരയായതെന്ന് നടി തുറന്നുപറയുന്നു. പിങ്ക് വില്ലയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. ടെലിവിഷൻ സീരിയലിലൂടെയാണ് സുർവീൺ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ആദ്യമൊക്കെ നല്ല രീതിയിൽ മുന്നോട്ട് പോയെങ്കിലും പിന്നീട് തനിക്ക് നേരിടേണ്ടി വന്നത് ദുരനുഭവങ്ങളായിരുന്നുവെന്ന് സുർവീൺ ഇപ്പോൾ തുറന്നു പറയുന്നു. മൂന്ന് തവണയാണ് ഞാൻ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നത്. അതും സൗത്തിലേക്ക് വന്നതിന് ശേഷമായിരുന്നു രണ്ടനുഭവങ്ങളുമെന്നും നടി പറയുന്നു.

ഒരു സംവിധായകൻ എന്നോട് പറഞ്ഞത് നിന്റെ ശരീരത്തിന്റെ ഓരോ ഇഞ്ചും ഞാനാഗ്രഹിക്കുന്നുവെന്നാണ്.അയാളിൽ നിന്ന് അത്തരമൊരു സമീപനം നേരിട്ടപ്പോഴെ കുറച്ച് ജാഗ്രത പുലർത്താനായി. പതുക്കെ അയാളുടെ സ്വാധീന മേഖലയിൽ നിന്ന് മോചിതയായി. പിന്നീട് ദക്ഷിണേന്ത്യയിലെ ഒരു പ്രശസ്തനായ, ദേശീയ പുരസ്‌കാര ജേതാവായ ഒരു സംവിധായകനും തന്നെ മോശമായി സമീപിച്ചിട്ടുണ്ടെന്ന് സുർവീൺ പറഞ്ഞു.അടുത്തിടെ ഹിന്ദി സിനിമയിൽ നിന്നും സമാനമായ അനുഭവമുണ്ടായെന്നും സുർവീൺ പറയുന്നു. അയാൾക്ക് തന്റെ ക്ലീവേജും തുടകളും എങ്ങനെയാണ് ഇരിക്കുന്നത്കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞുവെന്നും എന്നാൽ അതിൽ നിന്നെല്ലാം പുറത്തുകടക്കുവാൻ തനിക്ക് സാധിച്ചത് ആത്മവിശ്വാസം കൊണ്ടാണെന്നും നടി കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!