നടിയും ഗായികയുമായ രമ്യ നമ്പീശന് ഒരു മലയാള നടി ലൈംഗികാതിക്രമത്തിന് ഇരയായപ്പോള്‍, വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ തന്റെ അടുത്ത സുഹൃത്തിനെ പിന്തുണച്ച നടിയാണ് രമ്യ. ഇതിന്റെ പേരില്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരില്‍ രമ്യ നമ്പീശനും ഉണ്ടായിരുന്നു.
ഇപ്പോൾ അമ്മയിലേക്ക് ഇനി തിരികെ വരില്ലെന്ന് നടി രമ്യ നമ്പീശന് വ്യക്തമാക്കിയിരിക്കുകയാണ്. തിരികെ ചേര്‍ക്കാം എന്ന് പറഞ്ഞാല്‍പ്പോലും പോകില്ലെന്നാണ് രമ്യ പറയുന്നത് . രാജി വെച്ചവര്‍ക്ക് വീണ്ടും അപേക്ഷ നല്കിയാല് അംഗത്വം നല്‍കുന്നത് പരിഗണിക്കുമെന്ന അമ്മയുടെ നിലപാടിനുള്ള മറുപടിയെന്നോണമാണ് രമ്യ ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞത്. 2018 ല്‍ ആയിരുന്നു രമ്യ അമ്മ സംഘടനയിൽ നിന്ന് രാജി വെച്ചത്.