”തന്‍റെയൊപ്പം ഒരു പരിപാടിക്കും വരാന്‍ വീട്ടുകാര്‍ക്ക് ഇഷ്ട്ടമല്ല”- തുറന്നു പറച്ചിലുമായി നടൻ ടൊവിനോ

മലയാളസിനിമയില്‍ മുന്നില നില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. നായകനായും വില്ലനായുമൊക്കെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരം സോഷ്യല്‍ മീഡിയയിൽ സജീവമാണ്. സിനിമാ താരങ്ങള്‍ എപ്പോഴും സ്പോട്ട് ലെെറ്റില്‍ ജീവിക്കുന്നവരാണ്. മാധ്യമങ്ങളും ആരാധികരും സദാ സമയസവും ചുറ്റുമുണ്ടാകും. ഇങ്ങനെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് പറയുകയാണ് ടൊവിനോ തോമസ്.

മൂത്രമൊഴിക്കാനിറങ്ങിയാല്‍ പോലും തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്തയാക്കുന്ന നാടാണിതെന്നും ടൊവിനോ പറയുന്നു. കഴിഞ്ഞ ദിവസം തിരൂര്‍ വച്ചുണ്ടായ അനുഭവവും പങ്കുവെക്കുകയാണ് താരം. ഒരു ഉദ്ഘാടനത്തിന് പോയതായിരുന്നു ടൊവിനോ. വഴിയില്‍ വച്ച് മുത്രമൊഴിക്കാന്‍ തോന്നിയതായിരുന്നു.

”റോഡരികില്‍ കാര്യം സാധിക്കാനാകില്ലല്ലോ. പിറ്റേദിവസം ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ ഫോട്ടോ വരും. ഹോട്ടലിലും മറ്റും പോയി അനുവാദം ചോദിക്കും. അതാണ് പതിവ്. കെെ മുറിഞ്ഞിട്ടുണ്ടായിരുന്നു. ഷൂട്ടിനിടെ സംഭവിച്ചതാണ്. പൊതുവേദിയില്‍ കയറാന്‍ പോവുകയല്ലേ, ബാന്‍ഡ് എയ്ഡ് വാങ്ങാന്‍ തീരുമാനിച്ചു ”താരം പറയുന്നു.

”കാര്‍ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിര്‍ത്തി, ബാന്‍ഡ് എയ്ഡ് വാങ്ങിക്കാനായി മാനേജരെ പറഞ്ഞു വിട്ടു. അത് വാങ്ങി ഇറങ്ങുന്നതിനിടയില്‍ അടുത്തെവിടെയെങ്കിലും ടോയ്ലറ്റ് സൗകര്യമുണ്ടോയെന്ന് അന്വേഷിച്ചു കണ്ടെത്തി. യൂറിക് ആസിഡ് കൂടുതലാണ് എനിത്ത്. അതുകൊണ്ട് കുറേ വെള്ളം കുടിക്കും. അതിന്റെ ഭാഗമായി പോകുന്ന വഴിക്കൊക്കെ നേച്ചേഴ്സ് കോള്‍ ഉണ്ടാകും” താരം പറയുന്നു.

”ബാന്‍ഡ് എയ്ഡിനും കാര്യ സാധ്യത്തിനും അവിടെ ഇറങ്ങി. പിറ്റേദിവസം വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൊക്കെ ഒരു വാര്‍ത്ത. വെെലത്തൂരില്‍ സംഘര്‍ഷാവസ്ഥ, ടൊവിനോ പനിയായി ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ അവിടെ ആരോ തടഞ്ഞു എന്നെല്ലാം” ടൊവിനോ പറയുന്നു.

തന്‍റെയൊപ്പം ഒരു പരിപാടിക്കും വരാന്‍ വീട്ടുകാര്‍ക്ക് ഇഷ്ടമല്ലെന്നും ടൊവിനോ പറയുകയാണ്. ഒരിക്കല്‍ സെല്‍ഫിയെടുക്കുന്നതിനിടയില്‍ തന്റെ മകളെ തട്ടിയിട്ടു. ആ സങ്കടമൊക്കെ ആരോട് പറയാനാണെന്നാണ് ടൊവിനോ ചോദിക്കുന്നത്. കുടുംബത്തെ കൂടി ബാധിക്കുന്ന ഇത്തരം കാര്യങ്ങളെ കുറിച്ച് എവിടെയും പരാതിപ്പെടാനുമില്ലെന്നും താരം പറയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!