നാനി ചിത്രമായ ‘വി’ യുടെ രണ്ടാം ലിറിക്ക് വിഡിയോ ഗാനം റിലീസ് ചെയ്തു

നാനി, സുധീർ ബാബു, നിവേദ തോമസ്, അദിഥി റാവു ഹൈദരി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വി’. ഈ ചിത്രത്തിലെ രണ്ടാം ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മോഹനകൃഷ്ണ ഇന്ദ്രഗന്തിയാണ്. ചിത്രത്തിന് അമിത് ത്രിവേദിയാണ് സംഗീതം രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് പി. ജി. വിന്ദയാണ്. ഇത് നാനിയുടെ 25-ാമത്തെ ചിത്രമാണ്. കരിയറിൽ ആദ്യമായി ഒരു നെഗറ്റീവ് വേഷം അദ്ദേഹം അവതരിപ്പിക്കുന്നു. ജഗപതി ബാബു,വെന്നേല കിഷോർ,നാസർ, പ്രിയദർശി, ശ്രീനിവാസ് അവസരാല, അമിത് തിവാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം മാർച്ച് 25ന് തീയറ്ററുകളിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!