നവാഗതനായ ജബ്ബാര്‍ ചെമ്മാട് സംവിധാനം ചെയ്യുന്ന പുതിയ മലയാള സിനിമയാണ് മീസാൻ. ഈ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ചിത്രത്തിൻറെ തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ശശി പരപ്പനങ്ങാടി ആണ്. ജബ്ബാര്‍ ചെമ്മാട്, നിയാസ് മെക്കാസ്റിയല്‍, അഞ്ജലി നായര്‍, അഞ്ജന മേനോന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാലെ അവതരിപ്പിക്കുന്നത്.
കോട്ടയം നസീർ, മാമുക്കോയ, മനു രാജ്, നാരായണൻ കുട്ടി, അപ്പുണ്ണി ശശി ഇരഞ്ഞിക്കൽ, മജീദ് കൊല്ലിയിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. പ്രദീപ് നായർ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. സാം വർഷേ മൂവി പ്രൊഡക്ഷൻസിൻറെ ബാനറിൽ സാം വർഗ്ഗീസ് ചെറിയാൻ ആണ് ചിത്രം ഒരുക്കുന്നത്.