പുതിയ ധനുഷ് ചിത്രം ഒരുങ്ങുന്നു; സംവിധാനം കാർത്തിക് നരേൻ, തിരക്കഥ ഷർഫു-സുഹാസ്

ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാർത്തിക് നരേൻ സംവിധാനം ചെയ്ത് ധനുഷ് നായകനാവുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. വൈറസ്, വരത്തൻ എന്നീ ചിത്രങ്ങൾക്കായി തൂലിക ചലിപ്പിച്ച ഷർഫു-സുഹാസ് ടീമാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതുന്നത്.

ജിവി പ്രകാശ് കുമാറാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഡി43 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം ഒക്ടോബറിലാണ് പുറത്തിറങ്ങുക.

22ആമത്തെ വയസ്സിൽ ധ്രുവങ്ങൾ 16 എന്ന ചിത്രം ഒരുക്കി ശ്രദ്ധ നേടിയ ആളാണ് കാർത്തിക് നരേൻ. റഹ്മാൻ നായകനായി 2016ൽ പുറത്തിറങ്ങിയ ചിത്രം തീയറ്ററിൽ 100 ദിവസം പ്രദര്ശനമുണ്ടായിരുന്നു. തുടർന്ന് നരേൻ സംവിധാനം ചെയ്ത് അരുൺ വിജയ് നായകനായ മാഫിയ വൺ എന്ന ചിത്രം കഴിഞ്ഞ മാസം ആണ് പുറത്തിറങ്ങിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അരവിന്ദ് സ്വാമി, ശ്രിയ ശരൺ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തിയ നരേൻ്റെ നരഗാസുരൻ എന്ന സിനിമ ഉടൻ പുറത്തിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!