നവാഗതനായ ആഷാദ് ശിവരാമൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലെയ്ക്ക. ഈ ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. മിനിസ്ക്രീനിലെ സൂപ്പർ ഹിറ്റ് സീരിയലായ ഉപ്പുംമുളകിലെ ബാലുവും നീലുവും ആണ് ലെയ്ക്കയിൽ പ്രധാന താരങ്ങളായി വരുന്നത്. ബാലുവായി ബിജു സോപാനവും, നീലുവായി നിഷ സാരഗും ആണ് സീരിയലിൽ അഭിനയിക്കുന്നത് . മലയാള മിനിസ്ക്രീനിലൂടെ പ്രേക്ഷരുടെ ഹൃദയത്തിൽ വലിയ സ്ഥാനം നേടിയവരാണ് ഇവർ.
ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.മുരളീധരനും ശ്യാം കൃഷ്ണയും ചേർന്നാണ്. സംസ്ഥാന സർക്കാരിന്റെ ഏഴ് ടെലിവിഷന് പുരസ്കാരങ്ങൾ നേടിയ ‘ദേഹാന്തര’ത്തിന്റെ സംവിധായകനാണ് ആഷാദ് ശിവരാമന്. നാസർ, ബൈജു സന്തോഷ്, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, രോഷ്നി, നന്ദന വർമ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.