2020 ലെ അമേരിക്കൻ സാഹസിക ചിത്രമാണ് ‘ജംഗിൾ ക്രൂസ്’. ഡിസ്നിയുടെ അതേപേരിലുള്ള കോമിക്സിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമ മൈക്കൽ ഗ്രീൻ, ഗ്ലെൻ ഫിക്കറ, ജോൺ റിക്വ, ജെ. ഡി. പെയ്ൻ, പാട്രിക് മക്കേ എന്നിവരുടെ തിരക്കഥയിൽ ജൗമി കോലറ്റ്-സെറ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ ഡ്വെയ്ൻ ജോൺസൺ, എമിലി ബ്ലണ്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഫ്രാങ്ക് എന്ന റിവർ ബോട്ട് ക്യാപ്റ്റൻ ഒരു ശാസ്ത്രജ്ഞനെയും അവരുടെ സഹോദരനെയും ഒരു കാട്ടിലേക്ക് കൊണ്ടുപോകുന്നു. കട്ടിൽ മൂവരും അപകടകരമായ വന്യമൃഗങ്ങൾക്കും ജർമ്മൻ പര്യവേഷണത്തിനും എതിരായി പോരാടണം.ഡ്വെയ്ൻ ജോൺസൺ,ഡാനി ഗാർസിയ,ഹിറം ഗാർസിയ,ബ്യൂ ഫ്ലിൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. 2020 ജൂലൈ 24 ന് ചിത്രം തീയേറ്ററുകളിൽ എത്തും.