‘പുന്നഗൈ മന്നന്’ എന്ന സിനിമയില്‍ കമല്ഹാസന് തന്നെ അനുവാദം കൂടാതെയാണ് ചുംബിച്ചതെന്ന രേഖയുടെ വാക്കുകള്‍ ഏറെ വിവാദമായിരുന്നു. ഇതോടെ കമല്ഹാസന് മാപ്പ് പറയണമെന്ന് ആവശ്യം സോഷ്യല്‍മീഡിയയില്‍ ശക്തമായിവന്നു. വിവാദത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി രേഖ. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം ഇത്രമേല്‍ ചര്‍ച്ചയായതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും താന്‍ പറഞ്ഞതെല്ലാം സത്യമാണെന്നും നടി പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പക്ഷേ സിനിമയില്‍ ആ ചുംബനരംഗം നന്നായി വന്നു. വിവാദത്തിന്റെ പേരിലുള്ള ഒരു പ്രശസ്തി എനിക്ക് ആവശ്യമില്ല. സിനിമയും വെബ് സീരീസുമായി എനിക്ക് ഒരുപാട് ജോലിയുണ്ടെന്നു താരം പറയുന്നു.