2014ൽ ഹന്‍സല്‍ മെഹ്ത്ത സംവിധാനം ചെയ്ത സിറ്റി ലെെറ്റ്സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് പത്രലേഖ തന്റെ വസ്ത്രത്തെ പരിഹസിച്ചവര്ക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് നടി.
കഴിഞ്ഞ ദിവസം മുംബെെയില്‍ നടന്ന ഗില്‍റ്റിയുടെ സ്ക്രീനിങ്ങിന് എത്തിയ താരം ധരിച്ച വസ്ത്രമാണ് ട്രോളുകള്‍ക്ക് കാരണമായത്. കറുത്ത ക്രോപ് ടോപ്പും ജാക്കറ്റും ജീന്‍സുമായിരുന്നു നടി ധരിച്ചിരുന്നത്. ഇതിനെ പരിഹസിച്ചു കൊണ്ട് ചിലര്‍ രംഗത്ത് വന്നു. അറിയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരം തന്റെ പ്രതികരണം അറിയിച്ചത്. തനിക്ക് ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുമെന്നായിരുന്നു നല്കിയ മറുപടി. ഇത്തരം കമന്റുകള്‍ നെഗറ്റിവിറ്റിയാണ് നല്‍കുന്നതെന്നും താരം പറഞ്ഞു.
ഇതെന്റെ ശരീരമാണ്. എനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കും. ഇത് ചീപ്പാണെന്നോ മറ്റോ തോന്നുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ബിസിനസല്ലെന്ന് തിരിച്ചറിയണമെന്നും മറുപടിയില്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം അറിയിച്ചത്.