ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയായ അഹാന കൃഷ്ണ തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ത്തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി ഈ താരം. വിശേഷങ്ങളും സിനിമാ വിശേഷങ്ങളും പുത്തൻ ഫാഷൻ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങളും യാത്രാവേളകളിലെ ചിത്രങ്ങളുമൊക്കെ ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത് തനിക്ക് ലഭിച്ച പുതിയ പുരസകാരത്തിൻ്റെ വിശേഷങ്ങളാണ്.സിഗ്മ ഏർപ്പെടുത്തിയ ഒരേ ടൈറ്റിൽ പുരസ്കാരമാണ് ഇരുവർക്കും ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഫാഷൻ ഐക്കൺ അവാർഡുകളാണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്. സിഗ്മ അവാർഡ് വേദിയിൽ കിടിലൻ ലുക്കിലെത്തിയ താരം അമ്മ സിന്ധുവിനൊപ്പമാണ് എത്തിയത്. അവാർഡ്സിനെത്തിയ താരത്തിൻ്റെ കിടിലോൽക്കിടിലൻ ചിത്രങ്ങൾ ആരാധകരുമായി ഷെയർ ചെയ്തിരുന്നു. ഇപ്പോൾ അമ്മ പകർത്തിയ ചിത്രങ്ങളാണ് ഇതൊക്കെയെന്ന വിശദീകരണത്തോടെയാണ് നടി ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.
