ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് പുലിവാലുപിടിച്ച് താരം,

ദക്ഷിണേന്ത്യൻ താരമാണ് വിജയ് ദേവരക്കൊണ്ട, അർജ്ജുൻ റെഡ്ഡി എന്ന ഒരൊറ്റ ചിത്രം മതി വിജയ് ദേവരക്കൊണ്ട എന്ന താരത്തിൻ്റെ അഭിനയ പ്രതിഭ തിരിച്ചറിയാനും ആ താരത്തെ തിരിച്ചറിയാനും. താരത്തിൻ്റ ആരാധകർക്ക് ‘ആരാധന മൂത്ത’തോടെ പുലിവാൽ പിടിച്ചിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട. ഫേസ്ബുക്കിൽ താരത്തിൻ്റെ പേരിൽ തുടങ്ങിയ പുതിയ അക്കൗണ്ടിലൂടെയായിരുന്നു ആരാധകൻ്റെ വിളയാട്ടം. താരത്തിൻ്റെ സ്ത്രീ ആരാധകർക്കൊപ്പം ചാറ്റിങ് നടത്തുകയും ചെറിയ പെൺകുട്ടികളോട് മോശമായ ഭാഷയിൽ സംസാരിക്കുകയുമായിരുന്നു ഈ അക്കൗണ്ടിലൂടെ ആരാധകൻ ചെയ്തത്.

വിജയ് ദേവരക്കൊണ്ട സംഭവം അറിഞ്ഞതോടെ ഈ സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് പഠിക്കാൻ തൻ്റെ അസിസ്റ്റൻറായ ഗോവിന്ദിനോട് ആവശ്യപ്പെടുകയായിരുന്നു ചെയ്തത്. അതോടെ പേജ് അത്ര നല്ല ഉദ്ദേശ്യത്തിലല്ല നടത്തുന്നതെന്ന് താരത്തിന് മനസ്സിലാവുകയും ചെയ്തു. തുടർന്നാണ് വിജയ് ദേവരക്കൊണ്ട ഹൈദരാബാദിൽ സൈബർ കേസ് രജിസ്റ്റർ ചെയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!