സൗന്ദര്യത്തിലും ശരീരസൗന്ദര്യത്തിന്റെ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുന്ന ബോളിവുഡ് താരം കൂടിയാണ് മലൈക അറോറ. ബോളിവുഡിലെ യുവസുന്ദരികൾക്ക് 46കാരിയായ മലൈക എപ്പോഴുമൊരു വെല്ലുവിളി തന്നെയാണ്.
ഇപ്പോളിതാ കറുപ്പ് ഷീര്‍ ഡ്രസ്സ് ധരിച്ച മലൈക പങ്കുവച്ച് ചിത്രമാണ് സോഷ്യൽ ലോകത്ത് വൈറൽ ആയികൊണ്ടിരിക്കുന്നത്. അരയിൽ ലെതർ ബെൽറ്റ് ധരിച്ചിരുന്നു. ഹീൽസ് ആണ് ഒപ്പം ധരിച്ചത്. ഡ്രോപ് ഇയർ റിങ്സും സ്മോക്കി ഐ മേക്കപ്പും ചേർന്നതോടെ മലൈകയുടെ ചിത്രം കയ്യടി നേടി കഴിഞ്ഞു. എന്നാൽ ഈ വസ്ത്രത്തിന് 1,70,940 രൂപ വിലയുണ്ടെന്ന് അറിഞ്ഞപ്പോഴാണ് ആരാധകര്‍ അദ്ഭുതപ്പെട്ടത്. സെലിബ്രറ്റി ഡിസൈനർ സാൻഡ്ര മാന്‍സൗറിന്റെ ലാ ഫെമ്മെ കലക്ഷനിലുള്ളതാണ് ഈ ഡ്രസ്. ഈ ഡ്രെസ്സിൽ ഡ്രസ്സിൽ തിളങ്ങി നിൽക്കുകയാണ് താരം.