ബിഗ് ബോസ് മലയാള മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട പരിപാടി ആയി മാറി കഴിഞ്ഞു. മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസിന്റെ രണ്ടാം സീസണ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതാ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി തന്നെയും വിളിച്ചിട്ടുണ്ടായിരുന്നെന്ന് തുറന്നു പറയുകയാണ് താരം രമ്യാ നമ്പീശന്.
രമ്യാ നമ്പീശന്റെ വാക്കുകൾ ഇങ്ങനെ ;
‘എനിക്ക് ആ റിയാലിറ്റി ഷോയുടെ ആശയത്തോട് യോജിപ്പില്ല. എന്റെ ഉള്ളിലെ യഥാര്‍ത്ഥ ഞാന്‍ പുറത്തു വരുമെന്ന പേടിയൊന്നുമല്ല. ഞാന്‍ ആ പരിപാടി കാണാറില്ല. എന്നെ അതില്‍ പങ്കെടുക്കാന്‍ തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും വിളിച്ചിട്ടുണ്ട്. ഞാന്‍ അവരോട് ഇല്ലാന്നാണ് പറഞ്ഞത്.’ റെഡ് എഫഎമ്മിന്റെ റെഡ്കാര്‍പ്പറ്റില്‍ സംസാരിക്കവേ രമ്യ പറയുന്നു.