തിരുവനന്തപുരം: കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി മുന്നോട്ടു പോകുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി നൽകിയിരിക്കുന്നു. കൂടാതെ ഉത്സവങ്ങളും, ആഘോഷങ്ങളും ഒഴിവാക്കണമെന്നും, നാളെ മുതൽ സിനിമ തീയറ്ററുകൾ അടച്ചിടണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍-പ്രിയദര്ശന് ചിത്രം മരക്കാര്‍ മുതല്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് റിലീസിന് വേണ്ടി ഒരുങ്ങിയത്. റിലീസ് തീയതികളെല്ലാം മാറ്റിവച്ചു. ചലച്ചിത്ര സംഘടനകളുടെ യോഗമാണ് റിലീസ് തീയതികള്‍ മാറ്റിയത്. നാടകം പോലുള്ള കലാപരിപാടികളും ഇനി ഉണ്ടാകില്ല. മാര്‍ച്ച് 26നാണ് മരക്കാര്‍ റിലീസ് ചെയ്യേണ്ടിയിരുന്നത്. കൊറോണ വ്യാപനം തുടരുകയാണെങ്കില്‍ തീയതിക്ക് മാറ്റമുണ്ടാകും. ടൊവിനോയുടെ കിലോമീറ്റേഴ്സ് എന്ന സിനിമയുടെ റിലീസ് മാറ്റി.