”അഭിനയം ഒരിക്കലും ബോറടിക്കല്ലേയെന്നു മാത്രമാണ് തന്റെ പ്രാര്‍ത്ഥന”- മറുപടിയുമായി മെഗാസ്റ്റാർ മമ്മൂട്ടി

4 പതിറ്റാണ്ടിലധികമായി മലയാളി മനസ്സുകളുടെ പ്രിയനടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. വിവിധ ഭാഷകളിലായി നാനൂറിലധികം സിനിമകളിലാണ് സൂപ്പര്‍താരം അഭിനയിച്ചത്. അടുത്തിടെ നടന്നൊരു പരിപാടിയില്‍ ഒരു ആരധികയുടെ ചോദ്യത്തിന് താരം നല്‍കിയ രസകരമായ മറുപടി ഇപ്പോൾ തരംഗമാകുകയാണ്.

ഇത്രയും വര്‍ഷത്തെ അഭിനയ ജീവിതത്തിനടിയില്‍ സിനിമാഭിനയം ബോറടിച്ചിട്ടുണ്ടോയെന്നായിരുന്നു ആരാധികയുടെ ചോദ്യം. എന്നാല്‍ ഇതിന് മമ്മൂട്ടി നല്‍കിയ മറുപടിയായിരുന്നു രസകരം. തിരിച്ച്‌ അതേ നാണയത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണവും. അപ്പുറത്ത് ഇരിക്കുന്നത് ആരാണെന്നായിരുന്നു മമ്മൂട്ടി ചോദിച്ചത്. ഭര്‍ത്താവാണോ ? എന്നു ചോദിച്ചപ്പോള്‍ അതെ എന്ന് ആരാധിക മറുപടി നല്‍കി . എപ്പോഴെങ്കിലും ബോറടിച്ചിട്ടുണ്ടോ ? എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഇതോടെ കൂടെയുണ്ടായിരുന്നവരെല്ലാം പൊട്ടിച്ചിരിച്ചു . ഇതുപോലെയാണ് തനിക്ക് അഭിനയമെന്നും മമ്മൂട്ടി പറഞ്ഞു . ഇങ്ങനെയൊന്നും ചോദിക്കല്ലേയെന്ന് പറഞ്ഞ മമ്മൂട്ടി അഭിനയം ഒരിക്കലും ബോറടിക്കല്ലേയെന്നു മാത്രമാണ് തന്റെ പ്രാര്‍ത്ഥന എന്ന് പറഞ്ഞു താരം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!